പ്രവാസി മലയാളികൾക്കായി യെസ് ബാങ്ക് പദ്ധതികൾ
Friday, October 18, 2024 11:18 PM IST
കൊച്ചി: യെസ് ബാങ്ക് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ സാമ്പത്തികമായി മുന്നില്‍ നില്ക്കുന്ന ഇടപാടുകാര്‍ക്കായി ബാങ്കിംഗ് പദ്ധതികൾ അവതരിപ്പിച്ചു. യെസ് ഫസ്റ്റ്, യെസ് ഫസ്റ്റ് ബിസിനസ് പദ്ധതികളാണ് അവതരിപ്പിച്ചത്.
യെസ് ഫസ്റ്റ് പദ്ധതിയിൽ കോംപ്ലിമെന്ററി യെസ് ഫസ്റ്റ് ഡെബിറ്റ് കാര്‍ഡ്, അന്താരാഷ്ട്ര ഇടപാടുകളില്‍ സീറോ ക്രോസ്-കറന്‍സി മാര്ക്ക്അപ്, ഒരു കോടി രൂപ വരെയുള്ള വിമാന അപകട ഇന്‍ഷ്വറന്‍സ്, 25,000 രൂപയുടെ പര്‍ച്ചേസ് പരിരക്ഷയും ഉള്‍പ്പെടെയുള്ള സമഗ്ര ഇന്‍ഷ്വറന്‍സ് കവറേജ് തുടങ്ങിയ ആനുകൂല്യങ്ങളുണ്ട്.
ബിസിനസ് ഉടമകള്‍ക്കായുള്ള യെസ് ഫസ്റ്റ് ബിസിനസിൽ ഇടപാടുകളുടെ മുന്‍ഗണനാ നിരക്ക്, പ്രവര്‍ത്തന മൂലധന വായ്പകളില്‍ ഫീസ് ഇളവ്, 19 കറന്‍സികളില്‍ ഗ്ലോബല്‍ റെമിറ്റന്‍സ് സേവനങ്ങള്‍, 1.5 കോടി രൂപ വരെയുള്ള വിറ്റുവരവില്‍ ബ്രോക്കറേജില്ലാത്ത കോംപ്ലിമെന്ററി ട്രേഡിംഗ് അക്കൗണ്ട് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.