ആക്സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന
Friday, October 18, 2024 11:18 PM IST
കൊച്ചി: നടപ്പു സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ ആക്സിസ് ബാങ്ക് 6918 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനയാണു രേഖപ്പെടുത്തിയത്.
പത്തു ശതമാനം വര്‍ധനയോടെ 9601 കോടി രൂപയുടെ പ്രവര്‍ത്തനലാഭവും കൈവരിച്ചു. അറ്റ പലിശ വരുമാനം ഒന്‍പത് ശതമാനം വര്‍ധിച്ച് 13,483 കോടി രൂപയിലെത്തി. ബാങ്കിന്റെ മൂലധന പര്യാപ്തതാനിരക്ക് 16.61 ശതമാനമാണ്.