ഇസുസു മോട്ടോഴ്സ് നെറ്റ്വർക്ക് സെന്ററുകൾ കൊച്ചിയിലും കോഴിക്കോടും
Friday, October 18, 2024 11:18 PM IST
കൊച്ചി: ഇസുസു മോട്ടോഴ്സ് ഇന്ത്യ കൊച്ചിയിലും കോഴിക്കോടും പുതിയ നെറ്റ്വർക്ക് സെന്ററുകൾ തുറന്നു.
ഇടപ്പള്ളി ലുലു മാളിന് എതിർവശത്ത് മണികണ്ഠൻ മോട്ടോഴ്സും കോഴിക്കോട് മീഞ്ചന്ത വട്ടക്കിണറിൽ ഇവിഎം ഗ്രൂപ്പുമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇസുസു വാഹന ഷോറൂമുകൾ തുറന്നത്.
കൊച്ചി ഷോറൂമിന്റെ ഉദ്ഘാടനം ഇസുസു മോട്ടോഴ്സ് ഇന്ത്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ടോറു കിഷിമോട്ടോയും മണികണ്ഠൻ മോട്ടോഴ്സ് എംഡി എസ്. രാഘവേന്ദ്രയും ചേർന്നു നിർവഹിച്ചു.
ജപ്പാനിലെ ജനപ്രിയ ബ്രാൻഡായ ഇസുസു മോട്ടോഴ്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ഇസുസു മോട്ടോഴ്സ് ഇന്ത്യ 2012 ഓഗസ്റ്റ് മുതലാണ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്.