സ്വര്‍ണക്കുതിപ്പ് ; പവന് 67,400 രൂപ
Tuesday, April 1, 2025 1:17 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. ഇന്നലെ ഗ്രാമിന് 65 രൂപയും പവന് 520 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡിലാണ്.
ഇതോടെ ഒരു ഗ്രാമിന് 8,425 രൂപയും പവന് 67,400 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 6,910 രൂപയാണ്. വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 112 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3017 ഡോളറും, രൂപയുടെ വിനിമയനിരക്ക് 85.47 ലും ആണ്. ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 90 ലക്ഷം രൂപ ചരിത്രത്തില്‍ ആദ്യമായി കടന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് ഗ്രാമിന് 1,920 രൂപയാണു സ്വര്‍ണത്തിനു വര്‍ധിച്ചത്.