പാ​രീ​സ്: സ്വ​ന്തം സ്വ​കാ​ര്യ​താ നി​യ​മം സ്വ​യം പാ​ലി​ക്കാ​ത്ത ആ​പ്പി​ളി​ന് വ​ന്‍ തു​ക പി​ഴ​യി​ട്ട് ഫ്രാ​ന്‍​സ്. 15 കോ​ടി യൂ​റോ (ഏ​ക​ദേ​ശം 1388 കോ​ടി​യി​ലേ​റെ ഇ​ന്ത്യ​ന്‍ രൂ​പ) പി​ഴ​യി​ട്ട​ത്.

ഫ്രാ​ന്‍​സി​ലെ മ​ത്സ​ര നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ തീ​രു​മാ​നം എ​ന്താ​ണെ​ന്ന് ആ​പ്പി​ള്‍ ഏ​ഴ് ദി​വ​സ​ത്തി​ന​കം സ്വ​ന്തം വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും മ​ത്സ​ര നി​യ​ന്ത്ര​ണ അ​തോ​റി​റ്റി നി​ര്‍​ദ്ദേ​ശി​ച്ചു. ഫ്ര​ഞ്ച് മ​ത്സ​ര നി​യ​ന്ത്ര​ണ അ​തോ​റി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ ത​ങ്ങ​ള്‍ നി​രാ​ശ​രാ​ണെ​ന്ന് ആ​പ്പി​ള്‍ പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

2021ല്‍ ​അ​വ​ത​രി​പ്പി​ച്ച ആ​പ്പ് ട്രാ​ക്കിം​ഗ് ട്രാ​ന്‍​സ്പ​ര​ന്‍​സി (എ​ടി​ടി) എ​ന്ന സോ​ഫ്റ്റ്വെ​യ​ര്‍ കാ​ര​ണ​മാ​ണ് ആ​പ്പി​ളി​ന് പി​ഴ​കി​ട്ടി​യ​ത്. ഐ​ഫോ​ണി​ലോ ഐ​പാ​ഡി​ലോ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​പ്പെ​ട്ട ഒ​രു ആ​പ്പ് മ​റ്റ് ആ​പ്പു​ക​ളി​ലേ​യും വെ​ബ്സൈ​റ്റു​ക​ളി​ലേ​യും ആ​ക്റ്റി​വി​റ്റി​ക​ള്‍ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​വി​ന്റെ സ​മ്മ​തം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് എ​ടി​ടി.


ആ​പ്പി​ളി​ന്റെ പ​ര​സ്യ​സേ​വ​ന​ത്തി​നാ​യി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ​മ്മ​തം ചോ​ദി​ക്കാ​തെ വി​വ​ര​ങ്ങ​ള്‍ ട്രാ​ക്ക് ചെ​യ്യു​ന്ന ആ​പ്പി​ള്‍ ത​ങ്ങ​ളു​ടെ എ​തി​രാ​ളി​ക​ള്‍​ക്ക് ഈ ​വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​തി​രി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​ണ് മ​ത്സ​ര നി​യ​ന്ത്ര​ണ അ​തോ​റി​റ്റി പി​ഴ ചു​മ​ത്താ​ന്‍ കാ​ര​ണ​മാ​യ​ത്. ഇ​തേ പ​രാ​തി​യി​ന്മേ​ല്‍ ജ​ര്‍​മ്മ​നി, ഇ​റ്റ​ലി, റൊ​മാ​നി​യ, പോ​ള​ണ്ട് തു​ട​ങ്ങി​യ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.