പുതിയ ഡിഫന്‍ഡര്‍ ഒക്ട പുറത്തിറക്കി
Saturday, March 29, 2025 11:35 PM IST
കൊച്ചി: ഡിഫന്‍ഡര്‍ സിരീസിലെ ഏറ്റവും പുതിയ മോഡലായ എസ്യുവി ഡിഫന്‍ഡര്‍ ഒക്ട പുറത്തിറക്കി. 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് വി 8 എന്ജിന് ഉപയോഗിച്ചണ് പുതിയ ഒക്ട മോഡല്‍ പ്രവര്‍ത്തിക്കുന്നത്.
467 കിലോവാട്ടും 750 എന്‍എം 1 വരെ ടോര്‍ക്കുമുള്ള ഒക്ട വെറും നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പുതിയ ഡിഫന്‍ഡര്‍ ഒക്ടയുടെ ബോഡി, സോള്‍ എന്നിങ്ങനെയുള്ള മുന്‍ സീറ്റുകള്‍ക്കുള്ളില്‍ നാല് ട്രാന്‍സ്ഡ്യൂസറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കൂടാതെ ഉയര്‍ന്ന റൈഡ് ഉയരം, വൈഡന്‍ ചെയ്ത സ്റ്റാന്‍സ്, പുനര്രൂപകല്പന ചെയ്ത ബമ്പറുകള്‍, മെച്ചപ്പെടുത്തിയ അണ്ടര്‍ബോഡി പരിരക്ഷ എന്നിവയുള്ളതിനാല്‍ ദുര്‍ഘടമായ റോഡുകളിലും ഒരു മീറ്റര്‍ വരെ വെള്ളത്തിലൂടെയും ഡിഫന്‍ഡര്‍ ഒക്ട ഓടിക്കുന്നതിനു സാധിക്കും.
പുതിയ ഡിഫന്‍ഡര്‍ ഒക്ട 2.59 കോടി രൂപ എന്ന ആകര്‍ഷകമായ എക്സ്ഷോറൂം വിലയില്‍ ലഭ്യമാകും. ആദ്യ വര്‍ഷം മാത്രം ലഭിക്കുന്ന ഒക്ട എഡിഷന് ഒന്നിന് 2.79 കോടി രൂപയുമാണ് വില.