പവന് 68,000 കടന്ന് സ്വര്‍ണവില
Wednesday, April 2, 2025 12:32 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്നലെ ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ച് വില സര്‍വകാല റിക്കാര്‍ഡിലെത്തി. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,510 രൂപയും പവന് 68,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6,980 രൂപയാണ്.
ഓഹരിവിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണു വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി 60,000 കടന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍, രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വിവാഹ സീസൺ തുടങ്ങുന്നതിനാല്‍ സ്വര്‍ണവിലയിലെ ഈ കുതിപ്പ് ഉപയോക്താക്കളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.