സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025: 16 കെഎസ്യുഎം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും
Thursday, April 3, 2025 12:13 AM IST
തിരുവനന്തപുരം: വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ ഒരു കുടക്കീഴില് കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2025 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലുള്ള (കെഎസ്യുഎം) 16 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും.
ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്ന് ആരംഭിക്കുന്ന മൂന്നു ദിവസത്തെ പരിപാടി ശനിയാഴ്ച സമാപിക്കും.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭിന്റെ രണ്ടാം പതിപ്പാണിത്.