എൻ. ചന്ദ്രശേഖരൻ ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുടെ ഉപദേശക സമിതിയിൽ
Saturday, March 29, 2025 11:35 PM IST
മുംബൈ: ടാറ്റാ സണ്‍സ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഐഎംഎഫ് മാനേജിംഗ് ഡയറക്ടറുടെ ഉപദേശക സമിതി (സംരംഭകത്വവും വളർച്ചയും) യിൽ അംഗമായി.
സുശക്തമായ സാന്പത്തിക വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിൽ ചേർന്ന പുതിയ അംഗങ്ങളുടെ യോഗത്തിൽ എൻ. ചന്ദ്രശേഖരൻ പങ്കെടുത്തുവെന്ന് ഐഎംഎഫ് അറിയിച്ചു.