കെഎംഎ ലീഡർ ഇൻസൈറ്റ് പ്രഭാഷണം
Tuesday, April 1, 2025 1:16 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയുടെ ഭാഗമായി റെലെവൻസ് ഓഫ് മാരിടൈം ഡൊമൈൻ ഫോർ ഇന്ത്യ എന്ന വിഷയത്തിൽ ഇന്ത്യൻ നേവൽ അക്കാഡമി ഫസ്റ്റ് കമൻഡാന്റ് വൈസ് അഡ്മിറൽ എം.പി. മുരളീധരൻ പ്രഭാഷണം നടത്തി.
ആധുനിക ഇന്ത്യയിൽ ഏറ്റവും സിസ്റ്റമാറ്റിക്കായി നടക്കുന്ന വ്യവസായം ഷിപ്പിംഗ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരവരുമാനത്തിൽ വലിയ പങ്ക് കടൽമാർഗമുള്ള ചരക്കുഗതാഗതത്തിലൂടെ ലഭിക്കുന്നുണ്ട്.
ഇന്ത്യക്ക് ഏറ്റവും കൂടുതൽ വികസന സാധ്യതയുള്ളതും വരുമാനം നൽകുന്നതുമായ മേഖലയാണ് മാരിടൈം രംഗമെന്നും അദ്ദേഹം പറഞ്ഞു. കെഎംഎ പ്രസിഡന്റ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. അനിൽ ജോസഫ്, ട്രഷറർ ദിലീപ് നാരായണൻ എന്നിവർ പങ്കെടുത്തു.