ആമസോൺ ഫ്രഷ് സേവനം 170 നഗരങ്ങളിൽ
Saturday, March 29, 2025 12:09 AM IST
കൊച്ചി: ആമസോൺ ഫ്രഷിന്റെ ഫുൾ-ബാസ്കറ്റ് ഗ്രോസറി സർവീസ് രാജ്യത്തെ 170ലധികം നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാക്കും.
ഫ്രൂട്ട്, വെജിറ്റബിൾ, ഡെയറി, ഫ്രോസൻ ഉത്പന്നങ്ങൾ, ബ്യൂട്ടി ഐറ്റങ്ങൾ, ബേബി കെയർ എസൻഷ്യലുകൾ, പേഴ്സണൽ കെയർ ഉത്പന്നങ്ങൾ തുടങ്ങി വിപുലമായശ്രേണിയാണ് ആമസോൺ ഫ്രഷ് വാഗ്ദാനം ചെയ്യുന്നതെന്ന് ആമസോൺ ഇന്ത്യ അധികൃതർ അറിയിച്ചു.