കൊച്ചിന് ഡ്യൂട്ടിഫ്രീ ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിജയികളെ പ്രഖ്യാപിച്ചു
Saturday, March 29, 2025 11:35 PM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പ് സംഘടിപ്പിച്ച ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഗോള്‍ഡ് മെഗാ പ്രോമോഷൻ വിജയികളെ പ്രഖ്യാപിച്ചു. ഇന്‍കംടാക്സ് ജോയിന്റ് കമ്മീഷണര്‍ നന്ദിനി ആര്. നായര്‍ നറുക്കെടുത്തു.
എറണാകുളം സ്വദേശികളായ ടി.എസ്. ഷിഹാബുദ്ദീന്, ഷിബി തോമസ്, ജിതിന് ജോസ് എന്നിവരാണ് വിജയികൾ. ഇവര്‍ക്ക് യഥാക്രമം 25 പവന്, 15 പവന്, 10 പവന് സ്വര്‍ണം എന്നിങ്ങനെയാണ് സമ്മാനം. ഭീമ ജ്വല്ലേഴ്സാണ് സഹ സ്പോണ്സര്. ആകെ 50 പവൻ സ്വർണ നാണയമാണ് സമ്മാനമായി നൽകിയത്. ഇതിൽ 25 പവൻ സ്വർണ നാണയങ്ങൾ നൽകിയത് സഹ സ്പോൺസറായ ഭീമ ജ്വല്ലേഴ്സാണ്.
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവങ്ങള്‍ നല്കാന് സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ ഡ്യൂട്ടി ഫ്രീ മാനേജിംഗ് ഡയറക്ടർ സജി കെ. ജോർജ് പറഞ്ഞു.
കസ്റ്റംസിലെ ഉയർന്ന ഉദ്യോഗസ്ഥര്‍, ഭീമ ജ്വല്ലേഴ്സ് പ്രതിനിധികൾ, സിയാൽ ഉദ്യോഗസ്ഥർ, ആൽഫ ക്രിയോൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.