എയര്‍ടെല്‍ ഐപിടിവി സര്‍വീസ് തുടങ്ങി
Saturday, March 29, 2025 12:09 AM IST
കൊച്ചി: വലിയ സ്ക്രീനില്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിക്കാനാവുന്ന ഭാരതി എയര്‍ടെലിന്റെ ഐപിടിവി സേവനം രാജ്യത്തെ 2000 കേന്ദ്രങ്ങളില്‍ ആരംഭിച്ചു.
എയര്‍ടെല്ലിന്റെ വൈ-ഫൈ വരിക്കാര്ക്കാണു പുതിയ താരിഫിലേക്കു മാറുന്ന മുറയ്ക്ക് ഐപിടിവി സേവനം ലഭ്യമാകുക. ഇതോടൊപ്പം നെറ്റ്ഫ്ലിക്സ്, ആപ്പിള്‍ ടിവി പ്ലസ്, ആമസോണ്‍ പ്രൈം തുടങ്ങി 29 സ്ട്രീമിംഗ് ആപ്പുകളും 350ലേറെ ടിവി ചാനലുകളും ആസ്വദിക്കാനാകും.
699 രൂപ, 899 രൂപ, 1099 രൂപ, 1599 രൂപ, 3999 രൂപ എന്നിങ്ങനെയാണ് വൈ-ഫൈ വേഗതയുമായി ബന്ധപ്പെടുത്തി ഐപിടിവി നിരക്ക്.