ബിഎല്‍എസ് കോണ്‍സുലാര്‍ കേന്ദ്രങ്ങള്‍ തുറന്നു
Saturday, March 29, 2025 11:35 PM IST
കൊച്ചി: സ്പെയിനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കു വീസ സര്‍വീസിംഗ്, കോണ്‍സുലാര്‍ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ബിഎല്‍എസ് ഇന്റര്‍നാഷണല്‍ സ്പെയിനിലെ മാഡ്രിഡ്, ബാഴ്സിലോണ, തെനരിഫെ നഗരങ്ങളില്‍ കോണ്‍സുലര്‍ അപേക്ഷാകേന്ദ്രങ്ങള്‍ തുറന്നു.
പാസ്പോര്ട് സേവനങ്ങള്‍, ഒസിഐ കാര്‍ഡുകള്‍, വിസ അപേക്ഷകള്‍ തുടങ്ങിയ വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ഈ ഓഫീസുകളില്‍ ലഭിക്കും.
ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാം വെരിഫിക്കേഷന്, പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റുകള്‍, ഇന്ത്യന്‍ പൗരത്വം നിരാകരിക്കുന്ന സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്.