പൂനം ഗുപ്ത ആർബിഐ ഡെപ്യൂട്ടി ഗവർണർ
Thursday, April 3, 2025 12:13 AM IST
മുംബൈ: പൂനം ഗുപ്തയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. ലോക ബാങ്കിന്റെ മുൻ സാന്പത്തിക വിദഗ്ധയായിരുന്ന പൂനം ഗുപ്തയെ 7 മുതൽ 9 വരെ നടക്കാനിരിക്കുന്ന ദ്വൈമാസ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് മുന്നോടിയായിട്ടാണ് ഡെപ്യൂട്ടി ഗവർണറായി നിയമിച്ചത്.
മൂന്നു വർഷത്തേക്കാണ് ഡെപ്യൂട്ടി ഗവർണറുടെ കാലവാധി. പൂനം ഗുപ്ത നിലവിൽ നാഷണൽ കൗണ്‍സിൽ ഓഫ് അപ്ലൈഡ് ഇക്കോണമിക് റിസർച്ച് (എൻസിഎഇആർ) ഡയറക്ടർ ജനറലാണ്.
ആർബിഐയിൽ, മൈക്കൽ പത്രയ്ക്ക് പകരമാണ് ഡെപ്യൂട്ടി ഗവർണറായി പൂനം ഗുപ്ത നിയമിതയാകുന്നത്.