കൊച്ചി തുറമുഖ അഥോറിറ്റിക്കു നേട്ടം
Thursday, April 3, 2025 12:13 AM IST
കൊച്ചി: കൊച്ചി തുറമുഖ അഥോറിറ്റി 2024 -25 സാന്പത്തികവർഷത്തിൽ ശ്രദ്ധേയമായ വളർച്ച കൈവരിച്ചെന്നു വാർഷിക പ്രകടന റിപ്പോർട്ട്.
കഴിഞ്ഞ സാന്പത്തിക വർഷം കൊച്ചി തുറമുഖത്തിന് നിർണായകമായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും അസ്ഥിരമായ സമുദ്ര വിപണികൾക്കുമിടയിൽ തുറമുഖത്തിന് ശ്രദ്ധേയമായ മുന്നേറ്റമാണുണ്ടായത്.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവനകൾ നൽകാൻ കൊച്ചി തുറമുഖത്തിന് സാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.