ആക്സിസ് ബാങ്കിൽ ബി 2 ബി കളക്ഷന്‍ സംവിധാനം
Thursday, April 3, 2025 12:13 AM IST
കൊച്ചി: ആക്സിസ് ബാങ്ക് ഫോര്‍ച്യൂണ്‍ 500 കമ്പനിയുമായി ചേര്‍ന്ന് ഭാരത് കണക്ടിലൂടെ ബിസിനസ് ടു ബിസിനസ് കളക്ഷനുകള്‍ക്ക് തുടക്കം കുറിച്ചു.
എഫ്എംസിജി, ഫാര്‍മ, ഓട്ടോമോട്ടീവ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളിലെ വിവിധ ഓര്‍ഡറിംഗ് ആപ്ലിക്കേഷനുകള്‍ സംയോജിപ്പിക്കാൻ സഹായകമാകുന്നതാണ് സഹകരണം.
മൊത്ത വിതരണക്കാര്‍, സ്റ്റോക്കിസ്റ്റുകള്‍ തുടങ്ങിയവര്‍ക്കായുള്ള കളക്ഷനുകള്‍ ഇതിലൂടെ സാധ്യമാക്കും. റീട്ടെയിലര്‍മാര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ നേരിട്ട് ഇന്‍വോയ്സ് പേമെന്റുകള്‍ക്കുള്ള നീക്കങ്ങള്‍ നടത്താമെന്നും അധികൃതർ അറിയിച്ചു.