അടിയന്തരവാദം തേടി ഹർജി: അനിൽ അംബാനിക്ക് കാൽലക്ഷം രൂപ പിഴ
Thursday, April 3, 2025 12:13 AM IST
മുംബൈ: ആദായനികുതി വകുപ്പ് നോട്ടീസിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ അടിയന്തരവാദം തേടിയ വ്യവസായി അനിൽ അംബാനിക്കു ബോംബെ ഹൈക്കോടതി കാൽലക്ഷം രൂപ പിഴയിട്ടു.
കൃത്രിമമായ തിടുക്കമാണ് ഹർജിക്കാരന്റെതെന്ന വിശേഷണത്തോടെയാണ് ജസ്റ്റീസ് എം.എസ്. സോനകും ജസ്റ്റീസ് ജിതേന്ദ്ര ജയിനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യം തള്ളിയത്.
ആദായനികുതി വകുപ്പിന്റേതു വെറും കാരണം കാണിക്കൽ നോട്ടീസ് മാത്രമായിരുന്നുവെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
പിഴത്തുക രണ്ടാഴ്ചയ്ക്കകം ടാറ്റാ മെമ്മോറിയൽ ആശുപത്രിയിൽ കെട്ടിവയ്ക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി പിൻവലിക്കാമെന്നും പിഴത്തുക കെട്ടിവയ്ക്കാമെന്നും അനിൽ അംബാനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.