സ്വാ​ധീ​നം ശ​ക്ത​മാക്കി ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ
സ്വാ​ധീ​നം ശ​ക്ത​മാക്കി  ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ
Monday, August 26, 2024 2:53 AM IST
ഓഹരി അവലോകനം / സോ​​​ണി​​​യ ഭാ​​​നു
ബു​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ സ്വാ​ധീ​നം ശ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ ഫ​ണ്ടു​ക​ൾ വി​ൽ​പ​ന കു​റ​ച്ച​തും ആ​ഭ്യ​ന്ത​ര ഫ​ണ്ടു​ക​ൾ വാ​ങ്ങ​ൽ താ​ത്പ​ര്യം ശ​ക്ത​മാ​ക്കി​യ​തും ശു​ഭ സൂ​ച​ന. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 13,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ന് മു​തി​ർ​ന്ന​പ്പോ​ൾ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ വാ​ര​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ 3300 കോ​ടി​യു​ടെ വാ​ങ്ങ​ലു​ക​ൾ​ക്ക് ത​യാ​റാ​യ​ത് വി​പ​ണി​യു​ടെ മു​ഖഛാ​യ ത​ന്നെ മാ​റ്റി മ​റി​ക്കാ​ൻ ഇ​ട​യു​ണ്ട്. സെ​ൻ​സെ​ക്സ് 650 പോ​യി​ന്‍റും നി​ഫ്റ്റി 282 പോ​യിന്‍റും പ്ര​തി​വാ​ര മി​ക​വി​ലാ​ണ്.

വാങ്ങൽ താത്പര്യം ശക്തം

നി​ഫ്റ്റി​യി​ൽ തൊ​ട്ട് മു​ൻ​വാ​ര​ത്തി​ൽ ദൃ​ശ്യ​മാ​യ അ​തേ ബ​യിംഗ് പ്ര​ഷ​ർ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ആ​വ​ർ​ത്തി​ച്ചു. മാ​സ​ മധ്യം നി​ഫ്റ്റി 24,557ലെ ​പ്ര​തി​രോ​ധം പ​ത്ത് പോ​യിന്‍റി​ന് ത​ക​ർ​ത്ത് 24,567 വ​രെ ക​യ​റി​യ കാ​ര്യം ക​ഴി​ഞ്ഞ ല​ക്കം സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​തേ ചാ​ലി​ൽത​ന്നെ സ​ഞ്ച​രി​ച്ച വി​പ​ണി, പോ​യ വാ​ര​ത്തി​ലും പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് പ​ത്ത് പോ​യിന്‍റ് ഉ​യ​ർ​ന്നു. വാ​ങ്ങ​ൽ താത്​പ​ര്യം ശ​ക്ത​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​ത് ന​ൽ​കു​ന്ന​ത്. മു​ൻ​വാ​ര​ത്തി​ലെ 24,541ൽ ​നി​ന്നു​ള്ള കു​തി​പ്പി​ൽ ക​ഴി​ഞ്ഞ ല​ക്കം വ്യ​ക്ത​മാ​ക്കി​യ ആ​ദ്യ ത​ട​സം ക​ട​ന്ന വി​പ​ണി വാ​രാ​ന്ത്യ ദി​ന​ത്തി​ലാ​ണ് 24,855ലെ ​പ്ര​തി​രോ​ധം ത​ക​ർ​ത്ത് പ​ത്ത് പോ​യി​ന്‍റ് ക​യ​റി 24,865ൽ ​എ​ത്തി​യ​ത്. മാ​ർ​ക്ക​റ്റ് ക്ലോ​സി​ംഗിൽ സൂ​ചി​ക 24,823 പോ​യി​ന്‍റിലാ​ണ്.

കുതിച്ചുയരും

നി​ഫ്റ്റി​യു​ടെ പ്ര​തി​ദി​ന ച​ല​ന​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ ഈ​ വാ​രം 24,951ൽ ​ആ​ദ്യ ത​ട​സം ത​ല ഉ​യ​ർ​ത്താം. ഇ​ത് മ​റി​ക​ട​ക്കു​ന്ന​തോ​ടെ 25,078ലെ ​സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് അ​ടു​ത്ത ല​ക്ഷ്യ​മാ​യ 25,095 പോ​യി​ന്‍റി​നെ ഉ​റ്റുനോ​ക്കാം.

ഈ ​വാ​രം വി​പ​ണി​യു​ടെ സ​പ്പോ​ർ​ട്ട് 24,609-24,395 പോ​യി​ന്‍റാ​ണ്. ഡെ​യ്‌ലി ചാ​ർ​ട്ടി​ൽ വി​പ​ണി​യു​ടെ സാ​ങ്കേ​തി​കവ​ശ​ങ്ങ​ൾ വീ​ക്ഷി​ച്ചാ​ൽ സൂ​പ്പ​ർ ട്ര​ന്‍റ് സെ​ല്ലിംഗ് മൂ​ഡി​ലാ​ണ്, പാ​രാ​ബോ​ളി​ക് എ​സ്എ​ആ​ർ, എംഎസി​ഡിയും ​ബു​ള്ളി​ഷാ​ണെ​ങ്കി​ലും മ​റ്റുപ​ല ഇ​ൻ​ഡി​ക്കേ​റ്റു​ക​ൾ ഓ​വ​ർ ബ്രോ​ട്ട് മേ​ഖ​ല​യി​ലേ​യ്ക്ക് സ​ഞ്ച​രി​ച്ച​തി​നാ​ൽ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ്രോ​ഫി​റ്റ് ബു​ക്കി​ംഗിനാ​യി രം​ഗ​ത്തി​റ​ങ്ങാം. വ്യാ​ഴാ​ഴ്ച്ച ആ​ഗ​സ്റ്റ് സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റാ​ണ്. അ​തി​നു മു​ന്നോ​ടി​യാ​യു​ള്ള ക​വ​റി​ംഗ് സൂ​ചി​ക​യി​ൽ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കാം.

നി​ഫ്റ്റി ഫ്യൂ​ച്ച​ർ വാ​രാ​ന്ത്യം 24,854ലാ​ണ്. ബു​ൾ റാ​ലി​ക്കി​ട​യി​ൽ ഓ​പ്പ​ൺ ഇൻ​ട്ര​സ്റ്റ് 133 ല​ക്ഷം ക​രാ​റു​ക​ളി​ൽനി​ന്നും 137.2 ല​ക്ഷം ക​രാ​റാ​യി ഉ​യ​ർ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഈ​വാ​രം 25,025ലെ ​പ്ര​തി​രോ​ധ മേ​ഖ​ല​യി​ലേ​യ്ക്ക് സ​ഞ്ച​രി​ക്കാ​ൻ വേ​ണ്ട ക​രു​ത്തു ക​ണ്ടെ​ത്താ​നാ​കും. സെ​റ്റി​ൽ​മെന്‍റി​ന് മു​ന്നോ​ടി​യാ​യി ഊ​ഹ​ക്ക​ച്ച​വ​ട​ക്കാ​ർ ഷോ​ട്ട് ക​വ​റിംഗി​നും മു​തി​ർ​ന്നാ​ൽ കു​തി​പ്പ് വ​രും ദി​ന​ങ്ങ​ളി​ൽ 25,200ലേ​യ്ക്ക് തി​രി​യും.


പ്രതീക്ഷയോടെ

സെ​ൻ​സെ​ക്സ് ര​ണ്ടാം വാ​ര​വും മി​ക​വി​ൽ. സൂ​ചി​ക 80,436 പോ​യി​ന്‍റി​ൽനി​ന്നും അ​ൽ​പ്പം ത​ള​ർ​ന്നാ​ണ് ട്രേ​ഡിംഗി​ന് തു​ട​ക്കംകു​റി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട് ക​രു​ത്തുനേ​ടി 80,994ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ന്ന് 81,238ലേ​യ്ക്ക് ക​യ​റി​യെ​ങ്കി​ലും മു​ൻ വാ​രം സൂ​ചി​പ്പി​ച്ച 81,552ലേ​യ്ക്ക് അ​ടു​ക്കാ​നാ​യി​ല്ല. മാ​ർ​ക്ക​റ്റ് ക്ലോ​സി​ംഗി​ൽ സെ​ൻ​സെ​ക്സ് 81,086 പോ​യി​ന്‍റി​ലാ​ണ്. വി​പ​ണി​ക്ക് 81,438-81,791 റേ​ഞ്ചി​ൽ പ്ര​തി​രോ​ധ​വും 80,532-79,979ൽ ​സ​പ്പോ​ർ​ട്ടും പ്ര​തീ​ക്ഷി​ക്കാം.

നിക്ഷേപത്തിന് മത്സരം

വി​ദേ​ശ ഫ​ണ്ടു​ക​ൾ ഇ​ന്ത്യ​യി​ലെ വി​ൽ​പ്പ​ന കു​റ​യ്ക്കു​ന്നു, ക​ഴി​ഞ്ഞ​വാ​ര​ത്തി​ലെ പ്ര​ക​ട​ന​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന അ​ത്ത​ര​ത്തി​ലാ​ണ്. വാ​രാ​രം​ഭ​ത്തി​ൽ 2524.16 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 3316.27 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​ത്തി​ന് ത​യാ​റാ​യി. അ​തി​ശ​ക്ത​മാ​യ നി​ക്ഷേ​പ​ത്തി​ന് ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ​വാ​രം അ​വ​രു​ടെ നി​ക്ഷേ​പം 13,020.29 കോ​ടി രൂ​പ​യാ​ണ്. ഈ ​മാ​സ​ത്തെ ആ​ഭ്യ​ന്ത​ര ഫ​ണ്ട് നി​ക്ഷേ​പം 47,080 കോ​ടി രൂ​പ​യി​ലെ​ത്തി. വി​ദേ​ശ ഫ​ണ്ടു​ക​ൾ ആ​ഗ​സ്റ്റി​ൽ 30,586 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു.

എണ്ണവിലയിൽ ഇടിവ്

പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വ് ക​ണ്ട​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 79.65 ഡോ​ള​റി​ൽനി​ന്നും 76.65ലേക്ക് ഇ​ടി​ഞ്ഞ ശേ​ഷം വാ​രാ​ന്ത്യം 79 ഡോ​ള​റി​ലാ​ണ്. ചൈ​നീ​സ് വ്യ​ാവ​സാ​യി​ക മേ​ഖ​ല ജൂ​ലൈ​യി​ലെ പു​തി​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത് എ​ണ്ണ വി​ല​യെ സ്വാ​ധീ​നി​ച്ചു. ആ​ഗോ​ള സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലെ മാ​ന്ദ്യം മൂ​ലം ക്രൂ​ഡി​ന് 80 ഡോ​ള​റി​ന് മു​ക​ളി​ൽ ഇ​ടം പി​ടി​ക്കാ​നാ​കു​ന്നി​ല്ല.

അ​ന്താ​രാ​ഷ്‌ട്ര മാ​ർ​ക്ക​റ്റി​ൽ സ്വ​ർ​ണം ബു​ള്ളി​ഷ് ട്ര​ന്‍റി​ൽ. ട്രോ​യ് ഔ​ൺ​സി​ന് 2506 ഡോ​ള​റി​ൽ ട്രേ​ഡിംഗ് പു​ന​രാ​രം​ഭി​ച്ച മ​ഞ്ഞ​ലോ​ഹം നി​ക്ഷേ​പ താ​ത്​പ​ര്യം ശ​ക്ത​മാ​യ​തോ​ടെ 2527 ഡോ​ള​റി​ലെ പ്ര​തി​രോ​ധം ത​ക​ർ​ത്ത് 2532 ഡോ​ള​റി​ലേ​ക്ക് ക​യ​റി റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു, വാ​രാ​ന്ത്യം സ്വ​ർ​ണം 2512 ഡോ​ള​റി​ലാ​ണ്.

യു​എ​സ് ഫെ​ഡ് റി​സ​ർ​വ് സെ​പ്റ്റം​ബ​ർ യോ​ഗ​ത്തി​ൽ പ​ലി​ശ നി​ര​ക്കി​ൽ ഇ​ള​വ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന സൂ​ച​ന അ​മേ​രി​ക്ക​ൻ ഡൗ ​ജോ​ൺ​സ്, നാ​സ്ഡാ​ക്സ്, എ​സ് ആ​ന്‍റ് പി ​ഇ​ൻ​ഡ​ക്സു​ക​ൾ​ക്ക് പു​തു​ജീ​വ​ൻ പ​ക​ർ​ന്നു. ഇ​തിന്‍റെ ചു​വ​ടു പി​ടി​ച്ച് യൂറോ-ഏ​ഷ്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ളി​ൽ വ​ൻ ആ​വേ​ശം അ​ല​യ​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.