ബാലുശേരിയില്‍ പിട്ടാപ്പിള്ളില്‍ ഷോറൂം തുറന്നു
Wednesday, May 8, 2024 1:06 AM IST
കൊച്ചി: ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്റെ പുതിയ ഷോറൂം കോഴിക്കോട് ബാലുശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ദയാനന്ദന്, പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ കിരണ്‍ വര്‍ഗീസ്, ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന് തുടങ്ങിയവര്‍ പങ്കെടുത്തു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോണ്‍ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു.
സമ്മര്‍ കൂള്‍ ഓഫറിന്റെ ഭാഗമായി ഇപ്പോള്‍ പിട്ടാപ്പിള്ളിയുടെ ഏതു ഷോറൂം സന്ദര്‍ശിക്കുന്നവര്‍ക്കും വിസിറ്റ് ആന്‍ഡ് വിന് ഓഫറുകളിലൂടെ 7000 കസ്റ്റമേഴ്സിന് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നല്‍കും.
കൂടാതെ വൗ സെയില്‍ ഓഫറിലൂടെ കൂപ്പണ്‍ കോഡ് കൊടുത്ത് അഡീഷണല്‍ ഡിസ്കൗണ്ട് നേടാനും അവസരമുണ്ട്. ഉത്പന്നങ്ങള്‍ക്ക് സ്പെഷല്‍ പ്രൈസ്, കോംബോ ഓഫേഴ്സ്, കാഷ് ബാക്ക് ഓഫര്‍, ഫിനാന്‍സ് ഓഫറുകള്‍ എന്നിവയും ലഭ്യമാണ്. ഫിനാന്‍സ് പര്‍ച്ചേഴ്സുകള്‍ക്ക് 1000 രൂപ വരെയുള്ള കാഷ്ബാക്ക് കൂപ്പണുകളും ലഭിക്കും.