150ന്റെ നിറവിൽ കണ്ടംകുളത്തി വൈദ്യശാല കോർപറേറ്റ് ഓഫീസ് ഉദ്ഘാടനം നാളെ
Sunday, May 5, 2024 12:47 AM IST
മാള: കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയുടെ 150ാമത് വാർഷികാഘോഷവും, പുതിയ കോർപറേറ്റ് ഓഫീസ് സമുച്ചയത്തിന്റെയും ന്യൂട്രാ സ്യൂട്ടിക്കൽ വിഭാഗത്തിന്റെയും ഉദ്ഘാടനവും നാളെ നടക്കും.
ഇതോടൊപ്പം പുതിയ ഉത്പന്നങ്ങളും ജൂബിലിവർഷത്തിൽ വൈദ്യശാല വിപണിയിൽ ഇറക്കുന്നുണ്ട്. ആരോഗ്യപൂർണമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണവും ശീലമാക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യശാലയുടെ കീഴിൽ പുതുതായി ഭക്ഷ്യോത്പന്ന വിഭാഗം-ന്യൂട്രാ സ്യൂട്ടിക്കൽ ഡിവിഷൻ ആരംഭിക്കുകയാണ്.