ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനു നേട്ടം
Friday, May 3, 2024 4:01 AM IST
കൊച്ചി: ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ കഴിഞ്ഞ വർഷത്തെ ഓഡിറ്റ് ചെയ്ത ധനകാര്യ ഫലങ്ങൾ പ്രഖ്യാപിച്ചു.
നികുതിക്കു ശേഷമുള്ള ലാഭം 21 ശതമാനം വർധനയോടെ 2,957 കോടി രൂപയിലേക്ക് ഉയർന്നു. മുൻ സാമ്പത്തികവർഷത്തിലെ ലാഭം 2,437 കോടി രൂപയായിരുന്നു.