ധാരണാപത്രം ഒപ്പുവച്ചു
Sunday, January 12, 2025 12:39 AM IST
കൊച്ചി: ഇന്റര്‍നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് (ഐഎസ്ഡിസി) അമൃത യൂണിവേഴ്സിറ്റി കൊച്ചി കാമ്പസുമായി ധാരണാപത്രം ഒപ്പുവച്ചു.
യൂണിവേഴ്സിറ്റിയിലെ ബികോം വിദ്യാര്‍ഥികള്‍ക്ക് എസിസിഎ അംഗീകൃത ബിരുദം നേടാന്‍ അവസരമൊരുക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം.
അമൃത യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ഐഎസ്ഡിസി സോണല്‍ മേധാവി ജിഷ രാജ്, അമൃത യൂണിവേഴ്സിറ്റി ഡീന്‍ ഡോ. യു. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു ധാരണാപത്രം ഒപ്പുവച്ചത്.
ബികോം പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരമുള്ള എസിസിഎ യോഗ്യത കരസ്ഥമാക്കാനും അതുവഴി ലോകത്തെ മികച്ച തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താനും പുതിയ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഐഎസ്ഡിസി സോണല്‍ മേധാവി ജിഷ രാജ് പറഞ്ഞു.
ചടങ്ങില്‍ ഐഎസ്ഡിസി റീജണല്‍ മാനേജര്‍ അര്ജുന് രാജ്, ഐഎസ്ഡിസി റീജണല്‍ മേധാവി ശരത് വേണുഗോപാല്‍, അമൃത യൂണിവേഴ്സിറ്റി വൈസ് പ്രിന്‍സിപ്പൽ ഡോ. പി. ബാലസുബ്രഹ്മണ്യന്, അമൃത യൂണിവേഴ്സിറ്റി ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ആര്. ഷാബു എന്നിവര്‍ പങ്കെടുത്തു.