കൊച്ചി ലുലു മാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിംഗ് ഇന്നുമുതല്‍
Saturday, January 11, 2025 12:56 AM IST
കൊച്ചി: ലുലു മാളില്‍ 41 മണിക്കൂര്‍ ഇടവേളയില്ലാത്ത ഷോപ്പിംഗ് ഇന്നുമുതല്‍ നടക്കും. ലുലു ഓണ്‍ സെയിലിന്റെയും ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന്റെയും ഭാഗമായിട്ടാണ് ഇന്നുമുതല്‍ 41 മണിക്കൂര്‍ നോണ്‍ സ്റ്റോപ്പ് ഷോപ്പിംഗ് നടക്കുക. ഇന്നു രാവിലെ ഒമ്പതിന് തുറക്കുന്ന മാള്‍ ഇടവേളയില്ലാതെ 13ന് പുലര്‍ച്ചെ രണ്ടു വരെ തുറന്നുപ്രവര്‍ത്തിക്കും.
50 ശതമാനം കിഴിവിലുള്ള മെഗാ ഷോപ്പിംഗില്‍ പങ്കാളികളാകാന്‍ ഇതുവഴി കൂടുതല്‍ സന്ദര്‍ശകര്‍ക്ക് കഴിയും. ലുലു പ്രഖ്യാപിച്ച ഓഫര്‍ വില്പനയ്ക്ക് വന്‍ ജനപങ്കാളിത്തമാണ് രേഖപ്പെടുത്തുന്നത്. കൊച്ചി ലുലുമാള്‍ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ മാളുകളിലും ഡെയ്ലികളിലും രാത്രി വൈകിയും വില്പന തുടരുകയാണ്.
ലുലു ഓണ്‍ സെയിലിന് ഒപ്പംതന്നെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവിടങ്ങളില്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയിലുമാണ് നടക്കുന്നത്. എന്‍ഡ് ഓഫ് സീസണ് സെയിലിലൂടെ ലുലു ഫാഷന്‍ സ്റ്റോറില്‍ വിലക്കിഴിവ് ഈ മാസം 19വരെ ലഭിക്കും.
അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ ഉള്‍പ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകള്‍ ലുലു ഓണ്‍ സെയിലിന്റെ ഭാഗമാണ്. കൂടാതെ 50 ശതമാനം വിലക്കുറവില്‍ ലുലു കണക്ട് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ലുലു ഫ്ലാറ്റ് ഫിഫ്റ്റി സെയിലിലൂടെയും അവസരം ഒരുക്കിയിരിക്കുന്നത്.
Lulu Online India Shopping ആപ്പ് വഴിയും www.lulu hypermarket.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചോ വിലക്കുറവില്‍ ഉത്പന്നങ്ങള്‍ വാങ്ങന്‍ കഴിയും.