ബാങ്ക് ഓഫ് ഇന്ത്യയില്‍ സംഝോത ദിനാചരണം
Friday, January 10, 2025 12:22 AM IST
കൊച്ചി: തിരിച്ചടവ് മുടങ്ങി കിട്ടാക്കടമായ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ അടച്ചുതീര്‍ക്കുന്നതിന് അവസരമൊരുക്കി ബാങ്ക് ഓഫ് ഇന്ത്യ.
കേരളത്തിലെ എല്ലാ ശാഖകളിലും സോണുകളിലും നാല് എഫ്ജിഎംഒകളിലും സംഝോത ദിനം എന്നപേരില്‍ പ്രത്യേക ക്യാമ്പ് ഈ മാസം 20, 21, 22 തീയതികളില്‍ നടക്കും.
ആരോഗ്യ, ബിസിനസ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ തിരിച്ചടവ് മുടങ്ങി നിഷ്ക്രിയ ആസ്തിയായ വായ്പയുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ‘സംഝോത ദിനം’.