മുത്തൂറ്റ് ഫിനാന്‍സ് സൗണ്ട്സ്കേപ്പ് പ്രോജക്ട് തുടങ്ങി
Saturday, January 11, 2025 12:56 AM IST
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ പുതിയ സിഎസ്ആര്‍ പദ്ധതിയായ സൗണ്ട്സ്കേപ്പ് പ്രോജക്ട് കൊച്ചിയില്‍ ആരംഭിച്ചു.
എനേബിളിംഗ് യംഗ് ഇയേഴ്സ് എന്ന ആശയവുമായി നൂതന ശ്രവണസഹായിയിലൂടെ ശ്രവണവൈകല്യമുള്ള നൂറിലധികം കുട്ടികള്‍ക്കു കേള്‍ക്കാനും ആശയവിനിമയം നടത്താനുമുള്ള ശേഷി ഉറപ്പുവരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം.
വോയ്സ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് കെയറുമായി (വോയ്സ് എസ്എച്ച്സി) സഹകരിച്ച് രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്ക് ഡോക്യുമെന്റേഷന്, മെഡിക്കല്‍ പരിശോധന, ശ്രവണപരിശോധന എന്നിവ നടത്തി ഓരോരുത്തര്‍ക്കും യോജിച്ച ശ്രവണസഹായികള്‍ നല്കി.
ഓരോ കുട്ടിക്കും ബൈനൗറല്‍ ബിഹൈന്‍ഡ്-ദി-ഇയര്‍ (ബിടിഇ) ശ്രവണസഹായി ഘടിപ്പിക്കുന്നതിനുള്ള ചെലവ് 13000 രൂപയിലധികം വരും. 149 ഗുണഭോക്താക്കള്‍ക്ക് ശ്രവണസഹായി നല്‍കുന്നതിന് 19 ലക്ഷം രൂപയാണു ചെലവ്. ഘട്ടംഘട്ടമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ പറഞ്ഞു.