ന്യൂ​​ഡ​​ൽ​​ഹി: ലി​​ഥി​​യം പ​​ര്യ​​വേ​​ക്ഷ​​ണ​​ത്തി​​നാ​​യി ജ​​മ്മു കാ​​ഷ്മീ​​രി​​ൽ കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തു​​മെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​റി​​യി​​ച്ചു. നി​​ല​​വി​​ൽ ര​​ണ്ട് ബ്ലോ​​ക്കു​​ക​​ളി​​ലാ​​ണ് ലി​​ഥി​​യം പ​​ര്യ​​വേ​​ക്ഷണം ന​​ട​​ത്തു​​ന്ന​​ത്. ര​​ണ്ട് ബ്ലോ​​ക്കു​​ക​​ളി​​ലെ​​യും ലി​​ഥി​​യം ശേ​​ഖ​​രം എ​​ത്ര​​യു​​ണ്ടെ​​ന്ന് ഒ​​ക്‌ടോബ​​റോ​​ടെ അ​​റി​​യാ​​നാ​​കു​​മെ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അറിയിച്ചു.

2023ൽ ​​ജ​​മ്മു കാ​​ഷ്മീ​​രി​​ലെ റി​​യാ​​സി ജി​​ല്ല​​യി​​ൽ 5.9 മി​​ല്യ​​ണ്‍ ട​​ണ്ണി​​ന്‍റെ ലി​​ഥി​​യം നി​​ക്ഷേ​​പം ജി​​യോ​​ള​​ജി​​ക്ക​​ൽ സ​​ർ​​വേ ഓ​​ഫ് ഇ​​ന്ത്യ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. ഇ​​തോ​​ടെ ഇ​​ന്ത്യ ലോ​​ക​​ത്ത് ഏ​​റ്റ​​വു​​മ​​ധി​​കം ലി​​ഥി​​യം നി​​ക്ഷേ​​പ​​മു​​ള്ള ആ​​റാ​​മ​​ത്തെ രാ​​ജ്യ​​മാ​​യി. യു​​എ​​സ്, ഓ​​സ്ട്രേ​​ലി​​യ, ചി​​ലി, ചൈ​​ന, അ​​ർ​​ജ​​ന്‍റീ​​ന, ബൊ​​ളി​​വി​​യ എ​​ന്നി രാ​​ജ്യ​​ങ്ങ​​ളാ​​ണ് മു​​ന്നി​​ൽ.

1999ൽ ​​ജ​​മ്മു കാ​​ഷ്മീ​​രി​​ലാ​​ണ് ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​യി​​ൽ ലി​​ഥി​​യം നി​​ക്ഷേ​​പം ക​​ണ്ടെ​​ത്തി​​യ​​ത്. അ​​ന്ന് ‘വൈ​​റ്റ് ഗോ​​ൾ​​ഡ്’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ലി​​ഥി​​യം ലോ​​ഹ​​ത്തി​​ന് പ്രാ​​ധാ​​ന്യം കു​​റ​​വാ​​യി​​രു​​ന്നു. പ്ര​​ധാ​​ന​​മാ​​യും കെ​​മി​​ക്ക​​ൽ​​സ്, ഗ്ലാ​​സ്, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന​​ത്.


എ​​ന്നാ​​ൽ ഇ​​പ്പോ​​ൾ ലോ​​കം ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റിത്തുട​​ങ്ങി​​യ​​തോ​​ടെ ഏ​​റ്റ​​വു​​മ​​ധി​​കം ആ​​വ​​ശ്യ​​മു​​ള്ള ധാ​​തു​​ക്ക​​ളി​​ലൊ​​ന്നാ​​യി ലി​​ഥി​​യം. കൂ​​ടാ​​തെ മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ, ലാ​​പ്ടോ​​പ്പു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ബാ​​റ്റ​​റി നി​​ർ​​മാ​​ണ​​ത്തി​​ലും ലി​​ഥി​​യം കൂ​​ടി​​യേ തീ​​രൂ.

ജ​​മ്മു കാ​​ഷ്മീ​​രി​​നു പി​​ന്നാ​​ലെ ക​​ർ​​ണാ​​ട​​ക (1600 ട​​ണ്‍), രാ​​ജ​​സ്ഥാ​​ൻ, ജാ​​ർ​​ഖ​​ണ്ഡ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്നും ലി​​ഥി​​യം നി​​ക്ഷേ​​പം ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.