പ്രവാസികള്‍ക്കു സേവനങ്ങളുമായി ബജാജ് അലയന്‍സ്
Tuesday, January 14, 2025 2:00 AM IST
കൊച്ചി: എന്‍ആര്‍ഐ വിഭാഗത്തില്‍പ്പെട്ടവരുടെ സവിശേഷമായ ആവശ്യങ്ങള്‍ക്ക് പ്രത്യേക സേവനങ്ങള്‍ ഏര്‍പ്പെടുത്തി ബജാജ് അലയന്‍സ്.
യൂലിപ് പോലുള്ള മൂല്യവര്‍ധിത പദ്ധതികള്‍ അവതരിപ്പിക്കുന്നതും എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിക്കാനുള്ള അവസരം ലഭ്യമാക്കുന്നതിനൊപ്പം ഇൻഷ്വറന്‍സ് പരിരക്ഷയുടെ നേട്ടവും ഗുണഭോക്താക്കൾക്കു ലഭ്യമാക്കും.
ബജാജ് അലയന്‍സിന്റെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് എവിടെയിരുന്നും സേവനങ്ങള്‍ തേടാനും പോളിസി കൈകാര്യം ചെയ്യാനും അവസരം ഒരുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.