യുഎഇയിലെ മികച്ച ബിസിനസ് കണ്‍സള്‍ട്ടന്റായി മലയാളിയുടെ എമിറേറ്റ്സ് ഫസ്റ്റ്
Saturday, January 11, 2025 12:56 AM IST
ഷാര്‍ജ: ഷാര്‍ജ മീഡിയ സിറ്റി ഫ്രീ സോണിന്റെ 2024ല്‍ യുഎ ഇയിലെ ഏറ്റവും മികച്ച ബിസിനസ് കണ്‍സള്‍ട്ടന്‍സിയായി മലയാളിയായ ജമാദ് ഉസ്മാന് സിഇഒ ആയ എമിറേറ്റ്സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ ബിസിനസ് ചെയ്ത ബിസിനസ് സെറ്റപ്പ് കമ്പനിയായാണ് എമിറേറ്റ്സ് ഫസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടത്.
2025 വര്‍ഷത്തേക്കുള്ള ധാരണാപത്രത്തില്‍ എമിറേറ്റ്സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനും ഷംസ് ഫ്രീസോണ്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ റാഷിദ് സാഹുവും ഒപ്പുവച്ചു.
4800 ബിസിനസ് ലൈസന്‍സുകളാണ് എമിറേറ്റ്സ് ഫസ്റ്റ് കഴിഞ്ഞ വര്‍ഷം ലഭ്യമാക്കിയത്. ഈ വര്‍ഷം ഏഴായിരത്തോളം ലൈസന്‍സുകളാണ് എമിറേറ്റ്സ് ഫസ്റ്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2025 ദിര്‍ഹം (40,000ത്തിലേറെ രൂപ) ഓഫറാണ് എമിറേറ്റ്സ് ഫസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍നിന്നും യുഎഇയില്‍ ബിസിനസ് ചെയ്യാന്‍ ലൈസന്‍സുകള്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക ഓഫറുകളാണ് എമിറേറ്റ്സ് ഫസ്റ്റ് നല്‍കുകയെന്ന് ജമാദ് ഉസ്മാന് അറിയിച്ചു.