സാംസങ് ഗാലക്സി എസ് 25 സീരീസ് 22ന്
Monday, January 13, 2025 12:58 AM IST
ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്ഫോണ് നിർമാതാക്കളായ സാംസങ്ങിന്റെ പുതിയ ഫോണ് 22ന് അവതരിപ്പിക്കും. ഗാലക്സി എസ് 25 സീരീസിൽ മൂന്ന് മോഡലുകളാണ് വിപണിയിൽ എത്തുക.
ഗാലക്സി എസ്25, എസ്25 പ്ലസ്, എസ്25 അൾട്രാ ഫോണുകൾക്ക് സ്നാപ്ഡ്രാഗണ് 8 എലൈറ്റ് ചിപ്പ്സൈറ്റ് ആണ് കരുത്തുപകരുക. പുതിയ ഡിസ്പ്ലേയുമായിട്ടായിരിക്കും എസ്25 വിപണിയിൽ എത്തുക.
ആപ്പിൾ ഐഫോണിന് സമാനമായി ഫ്ലാറ്റ് ഫ്രെയിം രൂപകൽപ്പനയിൽ ഫോണ് അവതരിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.