റെഡ്മി 14സി 5ജി അവതരിപ്പിച്ചു
Wednesday, January 8, 2025 11:48 PM IST
കൊച്ചി: മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഇന്ത്യ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തിലുള്ള റെഡ്മിയുടെ പുതിയ മോഡല്‍ 14 സി 5ജി അവതരിപ്പിച്ചു.
17.5 സിഎം (6.88 ഇഞ്ച്) എച്ച്ഡി പ്ലസ് ഡോട്ട് ഡ്രോപ്പ് ഡിസ്പ്ലേ, സ്ട്രീമിംഗ്, ഗെയിമിംഗ്, ബ്രൗസിംഗ് എന്നിവയ്ക്ക് മികച്ച ദൃശ്യാനുഭവം, സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 5ജി പ്രോസസര്‍, 12 ജിബി വരെ റാം, 128 ജിബി യുഎഫ് എസ് തുടങ്ങിയവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. ഈമാസം പത്തു മുതല്‍ ഓൺലൈനിലും ഷവോമി റീട്ടെയില്‍ ഷോപ്പുകളിലും ലഭിക്കും.
4ജിബി- 64ജിബി വേരിയന്റിന് 9,999 രൂപയാണു വില. 4ജിബി - 128ജിബിക്ക് 10,999 രൂപ. 6ജിബി - 128ജിബിക്ക് 11,999 രൂപ. അടുത്തിടെ പുറത്തിറങ്ങിയ റെഡ്മി നോട്ട് 14 5ജി പതിപ്പ് മികച്ച വില്പന നേട്ടം കൈവരിച്ചിരുന്നു.