ഐഐഎംഎം കോൺഫറൻസ് കൊച്ചിയിൽ
Friday, January 10, 2025 12:22 AM IST
കൊച്ചി: സപ്ലൈ ചെയിൻ പ്രഫഷണലുകളുടെ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള ദേശീയ അസോസിയേഷന്റെ 50-ാം വാർഷികാഘോഷവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റീരിയൽസ് മാനേജ്മെന്റിന്റെ(ഐഐഎംഎം) സതേൺ റീജണൽ കോൺഫറൻസും ദേശീയ കൗൺസിലും കൊച്ചിയിൽ നടക്കുമെന്ന് ഐഐഎംഎം ചെയർമാൻ പി.വി. പോൾസൺ, മുൻ ചെയർമാൻ ജേക്കബ് മാത്യു എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
11, 12 തീയതികളിൽ പാലാരിവട്ടം റിനൈ ഹോട്ടലിലാണു പരിപാടി. റീജണൽ കോൺഫറൻസിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയും നാഷണൽ കൗൺസിലിന്റെ ഉദ്ഘാടനം 12ന് നാഷണൽ പ്രസിഡന്റ് എൽ.ആർ. മീനയും നിർവഹിക്കും.
ഇൻഡസ്ട്രി 5.0 എന്ന വിഷയത്തിൽ അഡ്വ. ടി. എ. റോബി, നോബി സുദർശൻ, ഡോ. റാബിപദി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.