ജോയ്ആലുക്കാസിന് രണ്ടു ദേശീയ പുരസ്കാരങ്ങൾ
Wednesday, January 15, 2025 12:45 AM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിനു പുരസ്കാരത്തിളക്കം. റീട്ടെയിൽ ജ്വല്ലർ എംഡി ആൻഡ് സിഇഒ അവാർഡ് 2025ൽ മികച്ച സ്ട്രാറ്റജിക് ആൻഡ് ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് 2025, നാഷണൽ റീട്ടെയിൽ ചെയിൻ ഓഫ് ദി ഇയർ 2025 എന്നീ പുരസ്കാരങ്ങളാണു ജോയ്ആലുക്കാസ് നേടിയത്.
മുംബൈയിൽ നടന്ന പരിപാടിയിൽ ജോയ്ആലുക്കാസ് ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മാത്യു അവാർഡുകൾ ഏറ്റുവാങ്ങി. വിട്ടുവീഴ്ചയില്ലാത്ത ഉപഭോക്തൃസേവനം, ജ്വല്ലറി വ്യവസായമേഖലയിലെ നൂതനവും കാര്യക്ഷമവുമായ കന്പനിയുടെ പ്രതിബദ്ധത എന്നിവയ്ക്കു ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ.
ഉപഭോക്താക്കളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കു പുറമേ മുഴുവൻ ജീവനക്കാരുടെയും ആത്മസമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾക്കുകൂടി ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരനേട്ടമെന്നു ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.