5.5ജി അവതരിപ്പിച്ച് റിലയൻസ് ജിയോ
Sunday, January 12, 2025 12:39 AM IST
മുംബൈ: ഇന്ത്യയിലെ ഇന്റർനെറ്റ് ലഭ്യതയിൽ വലിയമാറ്റങ്ങൾ വരുത്തിയ ജിയോ പുതിയ അപ്ഡേറ്റുമായി എത്തുന്നു. നിലവിൽ ലഭ്യമായി കൊണ്ടിരിക്കുന്ന 5ജി നെറ്റ്വർക്കിന്റെ അഡ്വാൻസ് വേർഷനായ 5.5 ജി നെറ്റ്വർക്കുമായിട്ടാണ് ജിയോ എത്തുന്നത്.
നിലവിൽ ലഭ്യമായ 5ജി നെറ്റ്വർക്കിനേക്കാളും വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പുതിയ നെറ്റ്വർക്കിനു സാധിക്കും. നിലവിലെ ഡാറ്റ വേഗതയിൽ പൊളിച്ചെഴുത്തുകൾ നടത്താനാണ് കന്പനി ഒരുങ്ങുന്നത്.
ജിയോയുടെ നിലവിലുള്ള 5ഏ നെറ്റ് വർക്കിൽ അപ്ഗ്രഡേഷൻ നടത്തിയാണ് 5.5ഏ യാഥാർഥ്യമാക്കുന്നത്. കൂടുതൽ മികച്ച കണക്ടിവിറ്റിയും, മികച്ച നെറ്റ് വർക്ക് ശേഷിയും ഇതിലൂടെ ലഭ്യമാകുമെന്നാണ് കരുതുന്നത്.
3ജിപിപി റിലീസ് 18 സ്റ്റാൻഡേർഡിന് കീഴിൽ വികസിപ്പിച്ചെടുത്ത 5ജിയുടെ അപ്ഡേറ്റഡ് വേർഷനാണ് 5.5ജി. കൂടുതൽ കവറേജ്, കൂടുതൽ വേഗത്തിലുള്ള അപ്ലിങ്ക്-ഡൗണ്‍ലിങ്ക് കണക്ടിവിറ്റികൾ എന്നിവയാണ് പുതിയ നെറ്റ്വർക്കിലുള്ളത്.
മൾട്ടി-കാരിയർ അഗ്രഗേഷൻ ഉപയോഗിച്ച്, 5.5ജി നെറ്റ്വർക്കുകൾക്ക് 10 ജിബിപിഎസിന്റെ പീക്ക് ഡൗണ്‍ലിങ്കും 1 ജിബിപിഎസിന്റെ അപ്ലിങ്കുമാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
പുതിയ 5.5 ജി നെറ്റ്വർക്ക് മൾട്ടി-സെൽ കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ വണ്‍പ്ലസ് ഫോണുകളുടെ പുതിയ മോഡലുകളിലായ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13 ആർ എന്നീ മോഡലുകളിലാണ് ആദ്യമായി 5.5 ജി നെറ്റ്വർക്ക് ലഭ്യമാവുക. 5.5 നെറ്റ്വർക്കിൽ ഉപയോഗിക്കുന്ന ഫോണുകൾക്ക് സ്ക്രീനിന്റെ മുകളിൽ ‘5 GA’ ഐക്കണ്‍ ആണ് നൽകിയിരിക്കുന്നത്.
സ്ട്രീമിംഗ്, ഗെയിമിംഗ്, ഓണ്‍ലൈൻ വർക്കിംഗ് തുടങ്ങിയവ അതിവേഗത്തിലാക്കാൻ പുതിയ 5.5ജി നെറ്റ്വർക്കിനു സാധിക്കും. ടെലികോം മാർക്കറ്റിലെ തങ്ങളുടെ അപ്രമാദിത്വം ഉയർത്താൻ ഇത് ജിയോയെ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.