ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറിയിൽ പരിശീലന പരിപാടി
Wednesday, January 8, 2025 11:48 PM IST
കൊച്ചി: ജ്വല്ലറി വ്യവസായ മേഖലയില്‍ മികച്ച പ്രഫഷണലുകളെ സജ്ജരാക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജെംസ് ആന്‍ഡ് ജ്വല്ലറി (ഐജിജെ) പരിശീലനപരിപാടികൾ നടത്തുന്നു.
പത്താം വാർഷികത്തിലെത്തിയ ഐജിജെ ആഗോള വിപുലീകരണത്തിന് ഒരുങ്ങുകയാണെന്ന് അധികൃതർ അറിയിച്ചു.
ഇതനകം 12000ലധികം പ്രഫഷണലുകള്‍ക്ക് പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്കി. ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ റിസര്‍ച്ച് ആൻഡ് ഡവലപ്മെന്റ് വിഭാഗവുമുണ്ട്. ഐജിജെ കാന്പസുകളിൽ ഡയമണ്ട് ടെസ്റ്റിംഗ് ലാബുകൾ, ഹാള്‍മാര്‍ക്കിംഗ് സെന്ററുകൾ, ജ്വല്ലറി മേഖലയിലെ റിക്രൂട്ട്മെന്റിനു സഹായിക്കാനുള്ള പ്ലേസ്മെന്റ് പോര്‍ട്ടല്‍, വിദ്യാര്‍ഥികൾക്ക് ആഡ് ഓണ്‍ കോഴ്സ്, ഓണ്‍ലൈനായും ഓഫ് ലൈനായും ഇന്റഗ്രേറ്റഡ് ലേണിംഗ് പ്രോഗ്രാം എന്നിവയും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.