പണപ്പെരുപ്പം താഴേക്ക്
Wednesday, January 15, 2025 12:45 AM IST
ന്യൂഡൽഹി: രാജ്യത്ത് ചില്ലറ പണപ്പെരുപ്പം താഴേക്ക്. പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തില്‍നിന്ന് ഡിസംബറില്‍ 5.22 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
ഒക്ടോബറില്‍ റീട്ടെയ്ൽ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനമായിരുന്നു. ഡിസംബറില്‍ ഭക്ഷ്യവിലപ്പെരുപ്പം 8.39 ശതമാനമായി കുറഞ്ഞു.