വിദേശപഠനത്തിന് അവസരമൊരുക്കി സാല്‍വെ മരിയ
Tuesday, January 14, 2025 2:00 AM IST
കൊച്ചി: മലയാളി വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ അവസരമൊരുക്കി സാല്‍വെ മരിയ ഇന്റർനാഷണൽ. വിദ്യാര്‍ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസസ്ഥാപനം കണ്ടെത്താന്‍ സഹായിക്കുന്നതിനാണ് തങ്ങൾ പ്രാധാന്യം നല്‍കുന്നതെന്ന് സാല്‍വെ മരിയ സ്ഥാപകനും സിഇഒയുമായ ബോബി സെബാസ്റ്റ്യൻ പറഞ്ഞു.
ഐഇഎല്‍ടിഎസ് പരിശീലനത്തിനും വിദേശ പഠനത്തിനുമുള്ള കണ്‍സള്‍ട്ടന്‍സിയുമായി 2007ല്‍ ആരംഭിച്ച സാല്‍വെ മരിയയ്ക്ക് ഐസിഇഎഫ് അംഗീകാരമുണ്ട്. കേരളത്തിലാകെ 19 ശാഖകളും ഇരുനൂറോളം ജീവനക്കാരുമുണ്ട്.
അപേക്ഷാസമര്‍പ്പണം, സ്ഥാപനങ്ങളിലേക്കുള്ള പേമെന്റുകള്‍, വീസ പ്രക്രിയകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ നടപടിക്രമങ്ങള്‍ക്കും കാര്യക്ഷമമായ സംവിധാനമാണു സാല്‍വെ മരിയയുടേത്.
പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനായി റിസര്‍ച്ച് വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യത്യസ്ത സര്‍വകലാശാലകള്‍ക്കും രാജ്യങ്ങള്‍ക്കുമായി പ്രത്യേകം മേധാവികള്‍ ചുമതല നിർവഹിക്കുന്നു. വിവിധ അന്താരാഷ്ട്ര സര്‍വകലാശാലകളുടെ അംഗീകൃത പങ്കാളികളാണ് സാൽവെ മരിയ.
അപേക്ഷാഫീസില്‍ ഇളവ്, ഐഇഎല്‍ടിഎസ് പരിശീലന ഫീസ് റീഇംബേഴ്സ്മെന്റുകള്‍ തുടങ്ങിയ നിരവധി സ്കീമുകളും സാല്‍വെ മരിയയിലുണ്ട്.
2025ല്‍ പുതിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയിലൂടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതിന്റെ ഭാഗമായി നടന്മാരായ ജയറാം, കാളിദാസ് ജയറാം എന്നിവരെ സാല്‍വെ മരിയ ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിച്ചതായും ബോബി സെബാസ്റ്റ്യൻ പറഞ്ഞു.