തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​ഭ്യ​​​ന്ത​​​ര പാ​​​ലു​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും മി​​​ൽ​​​മ ഡീ​​​ല​​​ർ​​​മാ​​​രു​​​ടെ​​​യും സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി കേ​​​ര​​​ള ബാ​​​ങ്കു​​​മാ​​​യി മി​​​ൽ​​​മ ധാ​​​ര​​​ണാ പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.

ഇ​​​ന്ന​​​ലെ കേ​​​ര​​​ള ബാ​​​ങ്ക് കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ലി​​​ന്‍റെ​​​യും മി​​​ൽ​​​മ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എ​​​സ്. മ​​​ണി​​​യു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ബാ​​​ങ്ക് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ​​​യും മി​​​ൽ​​​മ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ആ​​​സി​​​ഫ് കെ. ​​​യൂ​​​സ​​​ഫും ആ​​​ണ് ധാ​​​ര​​​ണ പ​​​ത്ര​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ധാ​​​ര​​​ണ പ്ര​​​കാ​​​രം ക്ഷീ​​​രക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ ക്ഷീ​​​ര മി​​​ത്ര വാ​​​യ്പാ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ല​​​ളി​​​ത​​​മാ​​​യ വ്യ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ വാ​​​ങ്ങു​​​ന്ന​​​തി​​​നും അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ വി​​​ക​​​സ​​​ന​​​ത്തി​​​നും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വ​​​രെ കു​​​റ​​​ഞ്ഞ പ​​​ലി​​​ശനി​​​ര​​​ക്കി​​​ൽ വാ​​​യ്പ ല​​​ഭ്യ​​​മാ​​​കും.


കൂ​​​ടാ​​​തെ മി​​​ൽ​​​മ​​​യു​​​ടെ ഫ്രാ​​​ഞ്ചൈ​​​സി ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ വി​​​റ്റു​​​വ​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​വ​​​രെ വാ​​​യ്പ ല​​​ഭി​​​ക്കു​​​ന്ന മി​​​ൽ​​​മ ഫ്രാ​​​ഞ്ചൈ​​​സി കാ​​​ഷ് ക്രെ​​​ഡി​​​റ്റ് ലോ​​​ണും അ​​​നു​​​വ​​​ദി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ട് പ്ര​​​മു​​​ഖ സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു​​​ള്ള ഈ ​​​ധാ​​​ര​​​ണ​​​യി​​​ലൂ​​​ടെ 10.6 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പാ​​​ൽ വി​​​ത​​​ര​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ ക്ഷീ​​​ര മി​​​ത്ര വാ​​​യ്പ​​​യു​​​ടെ​​​യും ഫ്രാ​​​ഞ്ചൈ​​​സി വാ​​​യ്പ​​​യു​​​ടെ​​​യും പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും.