ഇന്ത്യൻ രൂപയ്ക്കു നേട്ടമുള്ള രാജ്യങ്ങൾ
Friday, January 10, 2025 12:22 AM IST
അമേരിക്കൻ ഡോളറിനെതിരേ ഇന്ത്യൻ രൂപ സർവകാല റിക്കാർഡ് താഴ്ചയിലേക്കു കൂപ്പുകുത്തുന്പോൾ ഏഴു രാജ്യങ്ങളിലെ അവരുടെ നാണയത്തേക്കാൾ രൂപ ശക്തമായ നിലയിലാണ്.
ആ രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് പണം കൈമാറ്റത്തിലൂടെ ആയിരങ്ങൾ നേടാനാകും. കൂടുതൽ വാങ്ങൽ ശേഷിയാണ് ആ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
ഇന്തോനേഷ്യ
ഇന്ത്യൻ രൂപയ്ക്കെതിരേ കുറഞ്ഞ വിനിമയ നിരക്കാണ് ഇന്തോനേഷ്യൻ റുപ്പിയയ്ക്കുള്ളത്. ഉദാഹരണത്തിന് ഒരു ഇന്ത്യൻ രൂപയ്ക്ക് നൂറു കണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ഇന്തോനേഷ്യൻ റുപ്പിയ ലഭിക്കും. ഇന്തോനേഷ്യ സന്ദർശിക്കുന്പോൾ ഇന്ത്യയെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ സാധനങ്ങളും സേവനങ്ങളും പ്രാദേശിക ഭക്ഷണങ്ങളും ആസ്വദിക്കാം.
വിയറ്റ്നാം
ഇന്ത്യൻ രൂപയേക്കാൾ വളരെ ദുർബലമായ കറൻസിയാണ് വിയറ്റ്നാമീസ് ഡോംഗ്. രൂപയുടെ കൈമാറ്റത്തിലൂടെ ഗണ്യമായ അളവിൽ വിയറ്റ്നാമീസ് ഡോംഗ് ലഭിക്കും. ഇത് സന്ദർശകർക്കു വാങ്ങൽ ശേഷിയുടെ കാര്യത്തിൽ കാര്യമായ നേട്ടം നൽകും. നിലവിലെ വിനിമയ നിരക്കിൽ ഒരു ഇന്ത്യ രൂപകൊണ്ട 295 ഡോംഗ് ലഭിക്കും.
കംബോഡിയ
കുറഞ്ഞ വിനിമയ നിരക്കുള്ള മറ്റൊന്നാണ് കംബോഡിയൻ റിയൽ. ഇന്ത്യൻ വിനോദസഞ്ചാരികൾ രൂപ റിയലിലേക്ക് മാറ്റുന്പോൾ കൂടുതൽ തുക നേടാനാകും. നിലവിൽ ഒരു രൂപ നൽകിയാൽ 46 കംബോഡിയൻ റിയൽ ലഭിക്കും.
ശ്രീലങ്ക
രാജ്യത്തിന്റെ സമീപകാല സാന്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ. നിലവിൽ ശ്രീലങ്കൻ രൂപ ഇന്ത്യൻ രൂപയേക്കാൾ വളരെ ദുർബലമാണ്. ഇക്കാരണത്താൽ, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ശ്രീലങ്ക സന്ദർശിക്കുന്പോൾ പണത്തിന് മികച്ച മൂല്യം ആസ്വദിക്കാനാകും. അയൽരാജ്യമായതുകൊണ്ട് ശ്രീലങ്ക ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ജനപ്രിയവും ചെലവ് കുറഞ്ഞതുമായ ഒരു ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു.
നേപ്പാൾ
ഇന്ത്യൻ രൂപയേക്കാൾ ദുർബലമാണ് നേപ്പാളീസ് രൂപ. വിനിമയനിരക്കിന്റെ കാര്യത്തിൽ ഇത് ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് അയൽ രാജ്യമായ നേപ്പാൾ മികച്ചൊരു കേന്ദ്രമാക്കുന്നു. ഇന്ത്യൻ രൂപ വലിയ തോതിൽ നേപ്പാളിൽ സ്വീകരിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് അതിർത്തി മേഖലകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാഠ്മണ്ഡു, പൊഖ്റ എന്നിവിടങ്ങളിലും.
മൗറീഷ്യസ്
മൗറീഷ്യസ് രൂപ ഇന്ത്യൻ രൂപയേക്കാൾ ദുർബലമാണ്. വലിയ തോതിൽ രൂപ ചെലവാക്കാതെ ഉഷ്ണമേഖലാ ദ്വീപ് നല്കുന്ന അനുഭവങ്ങൾ ആസ്വദിക്കാനാകും.
കെനിയ
വന്യജീവി സഫാരികൾക്കായി എത്തുന്നവർക്ക് കെനിയ ഒരു ജനപ്രിയ സ്ഥലമാണ്. പ്രത്യേകിച്ച് മസായ് മാര, അംബോസെലി നാഷണൽ പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ. നിലവിൽ കെനിയൻ ഷില്ലിംഗിനേക്കാൾ ഇന്ത്യൻ രൂപയ്ക്ക് നേരിയ മുൻതൂക്കമുണ്ട്. ചെലവുകളിൽ ശ്രദ്ധിച്ചില്ലെങ്കിൽ ധാരാളം ചെലവഴിക്കേണ്ട അവസ്ഥയുണ്ടാകും. സത്യം പറഞ്ഞാൽ സഫാരികൾ വളരെ ചെലവേറിയതായിരിക്കും.