അസറ്റ് ഹോംസ് ജാക്പോട്ട് സീസണ് 3 പ്രഖ്യാപിച്ചു
Tuesday, January 14, 2025 2:00 AM IST
കൊച്ചി: അസറ്റ് ഹോംസ് അസറ്റ് ജാക്പോട്ട് പദ്ധതിയുടെ സീസണ് 3 പ്രഖ്യാപിച്ചു. ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ അസറ്റ് ഹോംസ് പദ്ധതികളില്‍ പാര്‍പ്പിടങ്ങള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അതേ ബുക്കിംഗില്‍ 50 ലക്ഷം രൂപ ഇളവ് നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ അറിയിച്ചു.
നിലവില്‍ കേരളത്തിലെ ഒമ്പതു ജില്ലകളിലായി നിര്‍മാണത്തിലുള്ള 32 പ്രീമീയം പാര്‍പ്പിട പദ്ധതികളില്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് അസറ്റ് ജാക്പോട്ട് ഓഫര്‍ ബാധകമാകുക. ജൂണ്‍ അഞ്ചിന് നടക്കുന്ന നറുക്കെടുപ്പിലൂടെയാണു വിജയിയെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം അറിയിച്ചു.