ഓക്സിജന്റെ മൂവാറ്റുപുഴ ഷോറൂം പ്രവർത്തനമാരംഭിച്ചു
Sunday, January 12, 2025 12:39 AM IST
മൂവാറ്റുപുഴ: വള്ളക്കാലിൽ ജംഷനിൽ ആരംഭിച്ച ഓക്സിജന്റെ പുതിയ ഷോറൂം ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു.
അനൂപ് ജേക്കബ് എംഎൽഎ ആദ്യ വിൽപ്പന നടത്തി. ചടങ്ങിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, മുൻ എംഎൽഎമാരായ ജോണി നെല്ലൂർ, ബാബു പോൾ, വാർഡ് കൗണ്‍സിലർ ജിനു മടക്കൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
ഡിജിറ്റൽ റീട്ടൈൽ വിപണനരംഗത്ത് സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയ ഡിജിറ്റൽ ആൻഡ് ഹോം അപ്ലൈൻസസ് ഡീലറാണ് ഓക്സിജൻ. മൂവാറ്റുപുഴയിൽ ആരംഭിച്ച ഏറ്റവും പുതിയ ഷോറൂമിൽ സ്മാർട്ട്ഫോണ്‍, ലാപ്ടോപ്പ്, എൽഇഡി ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എസി വിവിധതരം കിച്ചണ്‍ അപ്ലൈൻസസ് പ്രോഡക്റ്റുകൾ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഓക്സിജൻ 15,000 രൂപവരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവിധ ഫിനാൻസ് സ്ഥാപനങ്ങളുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് നൽകുന്നു.
ഏറ്റവും കുറഞ്ഞ വിലയും ഏറ്റവും മികച്ച വില്പനാനന്തര സേവനവും ഓക്സിജനെ ഈ മേഖലയിൽ ജനപ്രിയ ബ്രാൻഡാക്കി മാറ്റുന്നതിൽ സഹായിച്ചു.
വരും ദിവസങ്ങളിലും ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഓക്സിജൻ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: +919020100100.