മുകുന്ദന് മേനോന് റാമ പ്രസിഡന്റ്
Tuesday, January 14, 2025 1:59 AM IST
കൊച്ചി: ഇന്ത്യയിലെ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് വ്യവസായത്തിലെ നിർമാതാക്കളെ പ്രതിനിധീകരിക്കുന്ന റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (റാമ) പ്രസിഡന്റായി മുകുന്ദന് മേനോനെ നിയമിച്ചു.
കഴിഞ്ഞ നാലു വര്‍ഷമായി റാമയെ നയിക്കുകയും അസോസിയേഷന്റെ വിജയത്തിന് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്ത ഡെയ്കിന് എയര്‍കണ്ടീഷനിംഗ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കന്‍വല്‍ജീത് ജാവയുടെ പിന്‍ഗാമിയായാണ് മേനോന് എത്തുന്നത്.
മുകുന്ദന് മേനോനെ പ്രസിഡന്റായി രണ്ടുവര്‍ഷത്തേക്കാണ് നിയമിച്ചിരിക്കുന്നത്. നിലവില്‍ വോള്‍ട്ടാസ് ലിമിറ്റഡിലെ റൂം എസി ബിസിനസ് എക്സിക്യൂട്ടീവ് ഡയറക്ടറും ഹെഡുമായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കഴിഞ്ഞ നാലു വര്‍ഷമായി റാമയുടെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.