ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തു നി​​ർ​​മി​​ക്കു​​ന്ന ഐ​​ഫോ​​ൺ ക​​യ​​റ്റു​​മ​​തി​​യി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി ഇ​​ന്ത്യ. ക​​ഴി​​ഞ്ഞ വ​​ർ​​ഷം 1.08 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ ഐ​​ഫോ​​ണു​​ക​​ളാ​​ണ് ഇ​​ന്ത്യ ക​​യ​​റ്റുമതി ചെയ്ത​​ത്. 2023നെ ​​അ​​പേ​​ക്ഷി​​ച്ച് 42 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​ക​​മാ​​ണ് വ​​ള​​ർ​​ച്ച. ഒ​​പ്പം ആ​​പ്പി​​ളി​​ന്‍റെ ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം ഏ​​ക​​ദേ​​ശം 46 (1.48 ല​​ക്ഷം കോ​​ടി രൂ​​പ) ശ​​ത​​മാ​​നം ഉ​​യ​​രു​​ക​​യും ചെ​​യ്തു.

യു​​എ​​സ്എ, യൂ​​റോ​​പ്പ്, പ​​ശ്ചി​​മേ​​ഷ്യ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കാ​​ണ് രാ​​ജ്യ​​ത്തു നി​​ർ​​മി​​ച്ച 65 ശ​​ത​​മാ​​നം ഐ​​ഫോ​​ണു​​ക​​ളും ക​​യ​​റ്റി അ​​യ​​ച്ച​​ത്. ക​​യ​​റ്റു​​മ​​തി​​യോ​​ടൊ​​പ്പം ആ​​ഭ്യ​​ന്ത​​ര വി​​പ​​ണി​​യി​​ലും ആ​​പ്പി​​ൾ നേ​​ട്ടം കൊ​​യ്തു. ഇ​​ന്ത്യ​​യി​​ലെ വി​​പ​​ണിവി​​ഹി​​തം ര​​ണ്ട് ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് ആ​​റ് ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു.


ഫോ​​ക്സ്കോ​​ൺ, പെ​​ഗാ​​ട്രോ​​ൺ, ടാ​​റ്റ​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള വി​​സ്ട്രോ​​ൺ എ​​ന്നി​​വ​​യാ​​ണ് അ​​പ്പി​​ളി​​നു വേ​​ണ്ടി ഐ​​ഫോ​​ൺ നി​​ർ​​മി​​ക്കു​​ന്ന​​ത്. മൊ​​ത്തം ഉ​​ത്പാ​​ദ​​ന​​ത്തി​​ന്‍റെ 68 ശ​​ത​​മാ​​ന​​വും ഫോ​​ക്സ്കോ​​ണി​​ന്‍റേ​​താ​​ണ്. വി​​സ്ട്രോ​​ൺ 18 ശ​​ത​​മാ​​ന​​വും പെ​​ഗാ​​ട്രോ​​ൺ 14 ശ​​ത​​മാ​​ന​​വും ഉത്പാദിപ്പിക്കുന്നു.