നെക്സ വീക്കെൻഡ് കാർണിവൽ ആരംഭിച്ചു
Saturday, January 11, 2025 12:56 AM IST
കൊച്ചി: ഉപഭോക്താക്കൾക്കു വലിയ ആനുകൂല്യങ്ങളോടെ കാറുകൾ സ്വന്തമാക്കുന്നതിനായി നെക്സ വീക്കെൻഡ് കാർണിവൽ പ്രഖ്യാപിച്ചു. നാളെവരെ കേരളത്തിലുടനീളമുള്ള നെക്സ ഷോറൂമുകളിൽ വീക്കെൻഡ് കാർണിവൽ അരങ്ങേറും.
കാർണിവലിൽ 2024ലെ ഇയർ എൻഡ് ഓഫറുകൾ നേടിയെടുക്കാം. വരാനിരിക്കുന്ന വിലവർധന ഒഴിവാക്കുകയും ചെയ്യാം. പഴയ വാഹനത്തിന് മികച്ച എക്സ്ചേഞ്ച് വിലയും വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര പ്രശസ്ത ഗായകൻ എഡ് ഷീരാന്റെ തത്സമയ ഷോ നേരിൽ കാണാനുള്ള പാസുകളും ഉപഭോക്താക്കൾക്കു നേടാം.
കൂടാതെ ഈമാസം 15 ന് മുമ്പ് വാങ്ങുമ്പോൾ 5000 രൂപ വില വരുന്ന സ്വർണ നാണയവും 220000 രൂപ വരെയുള്ള ഓഫറുകളും നേടാം. ആകർഷക ഫിനാൻസ് സ്കീമുകളും ഒരുക്കിയിട്ടുണ്ട്.