കോ​ട്ട​യം: ക്രി​പ്‌​റ്റോ ക​റ​ന്‍സി നി​ക്ഷേ​പ രം​ഗ​ത്ത് ഇ​ന്ത്യ​യി​ലും ജി​സി​സി രാ​ജ്യ​ങ്ങ​ളി​ലും വ​ള​ര്‍ച്ച നേ​ടി​യ ഇ-​കാ​ന യൂറോ​പ്പി​ലേ​ക്കും പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യു​കെ​യി​ല്‍ ഇ-​കാ​ന​യു​ടെ ക​മ്പ​നി സ്ഥാ​പി​ക്കാ​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യ​താ​യി ഇ-​കാ​ന കോ​യി​ന്‍ ഡി​ജി​റ്റ​ല്‍ അ​സ​റ്റ് ആ​ന്‍ഡ് വെ​ല്‍ത്ത് മാ​നേ​ജ്‌​മെ​ന്‍റ് സി​ഇ​ഒ അ​ഭി​ഷ് കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

നി​യ​മ​പ്ര​കാ​ര​മു​ള്ള നി​കു​തി​സം​ബ​ന്ധ​വും ഇ​ന്‍കോ​ര്‍പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ജി​സ്‌​ട്രേ​ഷ​നു​ക​ള്‍ക്കു പു​റ​മെ ബ്ലോ​ക്ക് ചെ​യി​ന്‍, വാ​ല​റ്റ്, എ​ക്‌​സ്‌​ചേ​ഞ്ച്, ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​ക്ക​ഴി​ഞ്ഞു. എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ വി​പ​ണ​നം ഉ​ട​ന്‍ ആ​രം​ഭി​ക്കും. ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഒ​രു ക്രി​പ്‌​റ്റോ കോ​യി​ന്‍ എ​ക്‌​സ്‌​ചേ​ഞ്ച് യൂറോ​പ്പി​ലേ​ക്ക് പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തെ​ന്നും അ​ഭി​ഷ് കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.


ലോ​ക​മെ​മ്പാ​ടു​മു​ള്ള ഇ​ന്ത്യ​ക്കാ​ര്‍ക്ക് ക്രി​പ്‌​റ്റോ ക​റ​ന്‍സി ട്രേ​ഡിം​ഗി​ലൂ​ടെ ഉ​യ​ര്‍ന്ന ലാ​ഭം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഇ-​കാ​ന ഒ​രു​ക്കു​ന്ന​തെ​ന്നും 5000 രൂ​പ മു​ത​ല്‍ നി​ക്ഷേ​പി​ക്കാ​വു​ന്ന ഇ​നി​ഷ്യ​ല്‍ കോ​യി​ന്‍ ഓ​ഫ​റു​ക​ള്‍ (ഐ​സി​ഒ) ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ ക്രി​പ്‌​റ്റോ ക​റ​ന്‍സി​സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ആ​ര്‍സി 20 നെ​റ്റ് വ​ര്‍ക്കാ​ണ് ഇ-​കാ​ന​യും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ നി​യ​മ​ങ്ങ​ളും ബാ​ധ​ക​മാ​ണ്.