സ്കൈലൈന്‍ പേളിന്റെ താക്കോല്‍ ദാനം നടത്തി
Tuesday, January 14, 2025 1:59 AM IST
കൊച്ചി: മുൻനിര ബില്‍ഡറായ സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ പുതിയ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രോജക്ടായ സ്കൈലൈന്‍ പേളിന്റെ താക്കോല്‍ദാന ചടങ്ങ് നടന്നു.
ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുള്‍ അസീസ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ സഹല്‍ അസീസ് എന്നിവര്‍ സന്നിഹിതരായിരുന്നു. പേള്‍ നൈറ്റ് എന്നപേരില്‍ നടത്തിയ പരിപാടിയില്‍ കലാപരിപാടികളും അവതരിപ്പിച്ചു.
സ്കൈലൈന്‍ പേള്‍ അപ്പാര്‍ട്ട്മെന്റില്‍ സ്വിമ്മിംഗ് പൂള്, ഫിറ്റ്നസ് സെന്റര്‍, പ്ലേ ഏരിയ തുടങ്ങിയ ലക്ഷ്വറി സൗകര്യങ്ങള്‍ക്കൊപ്പം സ്കൈലൈന്‍ ഹോം കെയര്‍, സ്കൈലൈന്‍ ഇന്റീരിയര്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. റെഡി ടു മൂവ് ഇന്‍ ആയ ഈ 3ബിഎച്ച്കെ അപ്പാര്‍ട്ട്മെന്റുകളില്‍ ഏതാനും ഫ്ലാറ്റുകള്‍ മാത്രമേ ഇനി വില്പനയ്ക്കൂള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745340333.