ഗ്രാഫീൻ അറോറ പദ്ധതിക്ക് ഭരണാനുമതി
Wednesday, January 8, 2025 11:48 PM IST
തിരുവനന്തപുരം: നവ മെറ്റീരിയൽ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന വ്യവസായങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ’ഗ്രാഫീൻ അറോറ’ പദ്ധതി നിർവഹണത്തിന് ഭരണാനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 94.85 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തീകരിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും മന്ത്രാലയത്തിന്റെയും വ്യവസായ പങ്കാളികളുടെയും പങ്കാളിത്തത്തോടുകൂടിയാണ് പദ്ധതി കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി മുഖേന നടപ്പാക്കുന്നത്.
സംസ്ഥാന സർക്കാർ 47.22 കോടി രൂപയും കേന്ദ്ര ഇലക്ട്രോണിക്സും വിവര സാങ്കേതികവിദ്യയും മന്ത്രാലയം 37.63 കോടി രൂപയും മുടക്കും. വ്യവസായ പങ്കാളികൾ- 10 കോടി രൂപയാകും മുടക്കുക.