മോട്ടോറോള എഡ്ജ് 50 പ്രോ എത്തി
Monday, April 8, 2024 3:07 AM IST
കൊച്ചി: മോട്ടോറോള എഡ്ജ് ഫ്രാഞ്ചൈസിയുടെ ഏറ്റവും പുതിയ പ്രീമിയം മോഡല് സ്മാര്ട്ട്ഫോണായ മോട്ടോറോള എഡ്ജ് 50 പ്രോ ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു.
ട്രൂ കളറുകളുമായി ആദ്യത്തെ എഐ പവേഡ് പ്രോഗ്രേഡ് കാമറയും പാന്റോണ് ഹ്യൂമന് സ്കിന് ടോണുകളുടെ വിപുലമായ ശ്രേണിയുമെന്ന സവിശേഷതകളുമായാണ് എഡ്ജ് 50 പ്രോ എത്തിയിട്ടുള്ളത്.
ഇറ്റാലിയന് നിര്മിത മൂണ്ലൈറ്റ് പേള് ഫിനിഷിലുള്ള ഡിസൈന്, ജനറേറ്റീവ് എഐ ഫീച്ചറുകളുള്ള സ്നാപ്ഡ്രാഗണ് ഏഴ് ജെന് ത്രി പ്രോസസര്, വേഗതയേറിയ 125 വാട്ട് ടര്ബോ പവര് ചാര്ജിംഗ്, 50വാട്ട് വയര്ലെസ് ചാര്ജിംഗ്, ഡ്യൂറബിള് ഗ്ലാസ് ഐപി682 അണ്ടര്വാട്ടര് പ്രൊട്ടക്ഷന്, 6.7 ഇഞ്ച് 1.5 കെ സൂപ്പര് എച്ച്ഡി ഡിസ്പ്ലേ, പ്രിസിഷന് കട്ട് അലൂമിനിയം ഫ്രെയിം എന്നിവയും പ്രധാന സവിശേഷതകളാണ്.
സ്മോട്ടോ എഐ നല്കുന്ന ട്രൂ കളര് പാന്റോണ് ഡിസ്പ്ലേയും കാമറയും സ്മാര്ട്ട്ഫോണ് രംഗത്ത് ആദ്യമാണെന്ന് മോട്ടോറോള ഇന്ത്യ മാനേജിംഗ് ഡയറക്ടര് ടി.എം. നരസിംഹന് പറഞ്ഞു.
ഫ്ലിപ്കാര്ട്ട്, മോട്ടോറോള ഡോട്ട് ഇന് എന്നിവയിലും റിലയന്സ് ഡിജിറ്റല് ഉള്പ്പെടെ പ്രമുഖ റീട്ടെയ്ല് സ്റ്റോറുകളിലും ഫോണ് വില്പനയ്ക്കെത്തും. ഇന്നു രാത്രി ഏഴിന് ഫ്ലിപ്കാര്ട്ടില് പ്രത്യേക ഫ്ളാഷ് സെയില് ഓഫറുണ്ട്. 31,999 രൂപ, 35,999 രൂപ എന്നീ വിലകളില് ഫോണ് ലഭിക്കും.