മണി വിശ്വനാഥ് മിൽമ തിരുവനന്തപുരം മേഖല ചെയർപേഴ്സണ്‍
Friday, December 22, 2023 12:16 AM IST
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ (ടിആർസിഎംപിയു) ചെയർപേഴ്സണ്‍ ആയി മണി വിശ്വനാഥ് തെരഞ്ഞെടുക്കപ്പെട്ടു.
തിരുവനന്തപുരം മേഖലയിൽ ഉൾപ്പെടുന്ന നാലു ജില്ലകളിലെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് മണി വിശ്വനാഥിനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്.
ഇന്നലെ ചേർന്ന മേഖല യൂണിയൻ ഡയറക്ടർ ബോർഡ് യോഗം മണി വിശ്വനാഥിനെ ഐകകണ്ഠേ്യന തെരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ടിആർസിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറാണ് മണി വിശ്വനാഥ്. ഒന്നര വർഷം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസം അനുമതി നൽകിയതിനെ തുടർന്നാണ് പുതിയ ഭരണസമിതി രൂപീകരണത്തിന് വഴിയൊരുങ്ങിയത്.