ഹൈറിച്ചിനെതിരേ നടപടിക്ക് ഡിജിപിയുടെ ഉത്തരവ്
Wednesday, December 20, 2023 11:39 PM IST
കണ്ണൂര്‍: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്.
തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്കാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. മുന്‍ എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയിലാണ് ഈ നടപടി. എച്ച്ആര്‍ ഒടിടി, എച്ച്ആര്‍ ക്രിപ്റ്റോ കറന്‍സി, വിദേശത്തേക്കു ഫണ്ട് കടത്തല്‍ തുടങ്ങിയ പരാതികളിൽ നടപടികള്‍ സ്വീകരിക്കാനാണു നിർദേശം.
ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍ അവസാനിക്കുകയാണെന്നും ഇന്നലെ രണ്ടരയോടെ ഹൈക്കോടതിയില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കള്‍ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് ഡിജിപിയുടെ ഉത്തരവ്.